എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ…

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചിയിൽ രാസലഹരി പിടികൂടി. പുത്തൻവേലിക്കര തുരുത്തിപ്പുറം വെള്ളോട്ടുപുരം അറപ്പാട്ട് വീട്ടിൽ ദീപു (37), കോട്ടയം തിരുവാർപ്പ് സൗത്ത് ചങ്ങളം വാഴ്‌വേലി വീട്ടിൽ സീതു (34) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫും, മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ചേർന്ന് പിടികൂടിയത്. പറവൂർ ടി.ബി റോഡിന് സമീപം കാറിൽ ഇരിക്കുകയായിരുന്നു ഇരുവരും.

രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫും മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ പേഴ്‌സിൽ സൂക്ഷിച്ചിരുന്ന നിലയിൽ 4 ഗ്രാമോളം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. അന്വേഷണ സംഘത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ സി ബൈജു, എസ്ഐ ടി.ബി ബിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Back to top button