ഭുവനേശ്വര്‍ കുമാര്‍ ഏകദിന ടീമില്‍ തിരിച്ചെത്തും’… പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍….

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറിനെക്കുറിച്ച് പ്രവചനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. വരാനിരിക്കുന്ന ലോകകപ്പില്‍ ജസ്പ്രിത് ബുംറയ്‌ക്കൊപ്പം ഭുവനേശ്വറും ഇന്ത്യക്കായി പുതിയ പന്തെറിയുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കഴിഞ്ഞ രണ്ട് സീസണുകളിലും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനങ്ങളാണ് (45 വിക്കറ്റുകള്‍) 36 കാരനായ ഭുവനേശ്വറിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.

പരിക്കുകളും ഫിറ്റ്നസ് പ്രശ്‌നങ്ങളും ഇല്ലായിരുന്നെങ്കില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ ലോകോത്തര താരമായി മാറാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ‘ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന് പരിക്കുകള്‍ ഒഴിവാക്കാനാകുകയും ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തിരുന്നെങ്കില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ സൂപ്പര്‍ താരമായേനെ. ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം എടുത്തുപറയേണ്ടതാണ്.” അശ്വിന്‍ പറഞ്ഞു.

Related Articles

Back to top button