വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കി പരാതികളില്‍ നടപടി തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടി അന്‍സിബ ഹസന്‍. താന്‍ നല്‍കിയ പരാതികളില്‍ പ്രാഥമിക അന്വേഷണമെന്ന പേരില്‍ പൊലീസ് നടത്തിയത് പ്രഹസനമായിരുന്നു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. കേവലം ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാര്‍മികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാന്‍ ഇത്രക്ക് അനുഭവിച്ചതെങ്കില്‍, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും താന്‍ മനസിലാക്കുന്നുവെന്ന് അന്‍സിബ ഫേസ്ബുക്കില്‍ കുറിച്ചു.പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ അല്പം പോലും ഭയപ്പെടുന്നില്ലെന്നും അന്‍സിബ എഴുതി.

Related Articles

Back to top button