നിപ രോഗി വെന്റിലേറ്ററിൽ, റെംഡിവിർ ഡോസ് നൽകി; സമ്പർക്കപ്പട്ടികയിലെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. രോഗിക്ക് ജൂൺ പത്ത് മുതൽ പ്രതിരോധ മരുന്നുകളും 12 മുതൽ ആന്റിബോഡിയും നൽകിത്തുടങ്ങിയിരുന്നു. ഇതിന് പുറമെ ഇന്നലെ ബഹ്റൈനിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച റെംഡിവിർ മരുന്നിന്റെ ആദ്യ ഡോസ് ഇന്ന് രാവിലെ രോഗിക്ക് നൽകിയിട്ടുണ്ട്. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം പുറത്തുവന്നതിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിൽ 44 ആരോഗ്യപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ 30 പരിശോധനകൾ നടത്തിയതിൽ നിലവിൽ ചികിത്സയിലുള്ള രോഗിയുടേതൊഴികെ മറ്റെല്ലാവരുടെയും ഫലം നെഗറ്റീവാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും കൃത്യമായ സഹായവും നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കുന്നുണ്ടെന്ന് കെ മുരളീധരൻ അറിയിച്ചു.

Related Articles

Back to top button