മെസ്സിയുടെ പേരിലെ തട്ടിപ്പ്…. ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എസ്ഐടിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക. ഇന്ന് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വലിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. എസ് ഐ ടി തലവന്‍ പി വിജയനാണ് ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടിയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.



