വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം പൊളിക്കലിന് സ്റ്റേ ഇല്ല; പൊളിക്കൽ നടപടിയുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ടുപോകാം

വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം പൊളിക്കലിന് സ്റ്റേ ഇല്ല. പൊളിക്കൽ നടപടിയുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ടുപോകാം. ജില്ലാ കളക്ടറുടെ നടപടികൾക്ക് ഹൈക്കോടതി അംഗീകാരം നൽകി. ടെണ്ടർ നടപടി ചോദ്യംചെയ്ത് പി കെ യൂണിക്ക് കമ്പനിയാണ് കോടതിയെ സമീപിച്ചിരുന്നത്. കുറഞ്ഞ ബിഡ് നൽകിയ തങ്ങളെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. എഡിഫെയ്സ് കമ്പനിയ്ക്ക് ടെണ്ടർ നൽകിയത് തെറ്റെന്നായിരുന്നു വാദം. എന്നാൽ പ്രവൃത്തിപരിചയത്തിൽ ഒന്നാം സ്ഥാനം എഡിഫെയ്സിനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച കമ്പനിയാണ് മുംബൈ കേന്ദ്രീകരിച്ചുള്ള എഡിഫെയ്സ് എഞ്ചിനീയറിങ്.




