ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന, എന്തുകൊണ്ട് ലാത്തി വീശിയില്ലെന്ന് ചോദ്യം

മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന. കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ശാസന. സംഭവ ദിവസത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ് പൊലീസുകാരെ കമ്മീഷണർ ശാസിച്ചത്. മുട്ടയെറിയുമ്പോൾ പ്രതിക്കൊപ്പം പൊലീസ് ഓടിയല്ലാതെ തടഞ്ഞില്ലെന്ന് കമ്മീഷണർ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ലാത്തി ചാർജ് ചെയ്ത് പ്രതിഷേധക്കാരെ അടിച്ചോടിച്ചില്ലെന്നും കമ്മീഷണർ കാർത്തിക് ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരൊന്നും നിർദ്ദേശം നൽകിയില്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും കൻ്റോമെൻ്റ് എസി കമ്മീഷണറെ അറിയിച്ചു.



