മുണ്ടക്കൈ-ചൂരൽമല പുനരധിവാസം…കല്ലിട്ട് 100 ദിവസം കഴിഞ്ഞിട്ടും കോൺഗ്രസ് വീട് പണി തുടങ്ങിയില്ല… വിമർശനവുമായി സി.പി.ഐ.എം…

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ വൈകുന്നതിനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ.എം. പദ്ധതിക്ക് കല്ലിട്ട് നൂറു ദിവസം പിന്നിട്ടിട്ടും ദുരന്തബാധിതർക്ക് വേണ്ടിയുള്ള ഒരു വീടിന്റെ പോലും നിർമ്മാണം ആരംഭിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ കണ്ണീര് കാണിച്ച് കോൺഗ്രസ് വൻതോതിൽ പണം തട്ടിയെടുക്കുകയായിരുന്നുവെന്നും പാർട്ടി ആരോപിച്ചു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 26-നാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പി.യെയും എത്തിച്ച് കുന്നമ്പറ്റയിലെ കാട്ടാനശല്യമുള്ള ഭൂമിയിൽ കോൺഗ്രസ് കല്ലിട്ടത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അവിടെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പുനരധിവാസ പദ്ധതിയിലെ പോരായ്മകൾ അക്കമിട്ട് നിരത്തിയാണ് സി.പി.ഐ.എം വിമർശനം ഉന്നയിക്കുന്നത്.

Related Articles

Back to top button