പിണറായി വിജയനും സി.പി.ഐ.എം നേതൃത്വത്തിനുമെതിരെ കടുത്ത പര വിമർശനവുമായി മ ജി. സുധാകരൻ….

ആലപ്പുഴ: പിണറായി വിജയനും സി.പി.ഐ.എം നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും വിമർശനവുമായി മുതിർന്ന നേതാവും എം.എ.ൽ.എയുമായ ജി. സുധാകരൻ. പിണറായി വിജയൻ നിയമസഭയിൽ ഇപ്പോൾ ‘നനഞ്ഞ കോഴി’യുടെ അവസ്ഥയിലാണെന്ന് സുധാകരൻ തുറന്നടിച്ചു. തന്റെ പുതിയ എം.എൽ.എ ഓഫീസ് ഉദ്ഘാടന വേളയിലാണ് വിമർശനം ഉന്നയിച്ചത്.
കെ.എൻ. ബാലഗോപാലിന് സഭയിൽ ഇപ്പോൾ മിണ്ടാട്ടമില്ല. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഴുന്നേറ്റ് നിന്ന് ശക്തമായി സംസാരിക്കാൻ സഭയിൽ ഒരു സി.പി.ഐ.എം നേതാവിനും കഴിയുന്നില്ല. തോമസ് ഐസക്ക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞേനെ. നിലവിലെ സഭയിലെ പാർട്ടിയുടെ പ്രകടനത്തിൽ തനിക്ക് വലിയ സങ്കടം തോന്നിയെന്നും, ഇടത്തോട്ട് മുണ്ടുടുത്തത് കൊണ്ട് മാത്രം ആരും ഇടതുപക്ഷമാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.



