പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിജെപി….

നാളെ ജന്തര്‍മന്ദറില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനതാ പാര്‍ട്ടി. രാവിലെ ഒന്‍പത് മണിക്ക് ജന്തര്‍മന്ദറില്‍ എത്തണമെന്നാണ് നിര്‍ദേശം. ഒറ്റയ്ക്ക് വരരുത്. പൊലീസുകാരോട് മോശമായി പെരുമാറരുത്. പ്രതിഷേധം പൂര്‍ണ്ണമായി ചിത്രീകരിക്കണം. പ്രശ്‌നക്കാര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പൊലീസില്‍ പിടിച്ച് ഏല്‍പ്പിക്കണം. ചൂടിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നെല്ലാമാണ് നിര്‍ദേശം.

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ ആരും എത്തേണ്ടതില്ലെന്നും അഭിജിത്ത് ദീപ് കെ പറഞ്ഞു.

ഇടതുസംഘടനകള്‍ പ്രതിഷേധത്തിന്റെ ഭാഗമായേക്കുമെന്നാണ് വിവരം. പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് എസ്എഫ്‌ഐയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കാര്യം ദേശീയ മഹിള ഫെഡറേഷനുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ആനി രാജയും വ്യക്തമാക്കി. പ്രതിഷേധം ആഹ്വാനം ചെയ്തതിന് പിന്നാലെ അഭിജീത്ത് ദീപ്‌കെയുടെ മഹാരാഷ്ട്രയിലെ വീടിന് സുരക്ഷ കൂട്ടി.

Related Articles

Back to top button