അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ വൈഭവ് സൂര്യവംശിയെ കാത്ത് റെക്കോഡ്….

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലൂടെ മറ്റൊരു റെക്കോര്ഡിനൊരുങ്ങുകയാണ് യുവതാരം വൈഭവ് സൂര്യവംശി. സിംബാബ്വെക്കെതിരായ കഴിഞ്ഞ അന്താരാഷ്ട്ര പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കിയാണ് 15കാരനായ വൈഭവ് ഇന്ത്യന്‍ ടീമിലെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരെ കളിച്ചാല്‍, ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഐസിസി ഫുള്‍ മെമ്പര്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കും. 2018ല്‍ ബംഗളൂരുവില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ കളിച്ച അഫ്ഗാന് സ്പിന്നര്‍ മുജീബ് ഉര് റഹ്മാന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാകുന്നത്. 2018ല്‍ മുജീബിന് 17 വയസും 78 ദിവസവുമായിരുന്നു പ്രായം



