സീറ്റ് മാറി ഇരുന്നു… പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം… അഞ്ച് വിദ്യാർത്ഥികളെ….

കാസർകോട്: ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനം. ഏറ്റുകുടുക്ക സ്വദേശിയായ വിദ്യാർത്ഥിക്കാണ് തലയ്ക്ക് പരിക്കേറ്റത്. മറ്റൊരു വിദ്യാർത്ഥി ഇരിക്കുന്ന സീറ്റിൽ ഇരുന്നതിന്റെ പേരിലാണ് സഹപാഠികൾ മർദ്ദിച്ചതെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു.

Related Articles

Back to top button