സ്കൂൾകാല ഓർമകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

സ്കൂൾകാലത്തെ രസകരമായ അനുഭവങ്ങളും അന്നത്തെ ജീവിത സാഹചര്യങ്ങളും ഓർത്തെടുത്ത് മുഖ്യമന്ത്രി വി.ഡി സതീശൻ. സാധാരണക്കാരായ കുട്ടികൾക്കൊപ്പം പഠിച്ച കാലം തനിക്ക് സമൂഹത്തിലെ യാഥാർഥ്യങ്ങൾ ചെറുപ്പത്തിൽ തന്നെ മനസിലാക്കാൻ സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിലേക്ക് പോകാൻ വീട്ടിൽ നിന്ന് നാല്–അഞ്ച് കിലോമീറ്ററോളം നടക്കേണ്ടി വന്നിരുന്ന കാലത്തെ അനുഭവങ്ങളും സതീശൻ പങ്കുവെച്ചു. അക്കാലത്ത് ചെരുപ്പും സൈക്കിളും എല്ലാവർക്കും ഇല്ലാത്തതിനാൽ തനിക്കും അതൊന്നും വാങ്ങിത്തന്നിരുന്നില്ല. മറ്റുള്ള കുട്ടികൾക്കും ഇല്ലാത്ത സൗകര്യങ്ങൾ തനിക്ക് മാത്രമായി വേണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാടെന്നും അദ്ദേഹം ഓർത്തെടുത്തു.



