കൊല്ലത്ത് സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ: മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

ഏഴാംമൈലിലെ സ്വകാര്യ സ്കൂളിൽ വൻ ഭക്ഷ്യവിഷബാധ. മുപ്പതിലധികം വിദ്യാർഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സ്കൂളിലെ ജലവിതരണ പമ്പ് തകരാറിലായതിനെ തുടർന്ന് പുറത്തുനിന്ന് കുടിവെള്ളമെത്തിക്കാൻ ഒരു കരാറുകാരനെ ചുമതലപ്പെടുത്തിയിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

അധികൃതർ വിതരണം ചെയ്തത് മലിനമായ പാറമടയിൽ നിന്നുള്ള വെള്ളമാണെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി. വിതരണം ചെയ്ത കുടിവെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്ന ശേഷമേ കൃത്യമായ ഉറവിടവും മലിനീകരണത്തിന്റെ കാരണവും വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button