‘ലാലേട്ടൻ’ പറഞ്ഞ അഗ്നിപരീക്ഷ ചില്ലറക്കളിയല്ല ! ഇത്തവണ ബിഗ് ബോസ് ഒന്നല്ല, രണ്ട് !

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ മലയാളത്തിൽ വരാനിരിക്കുകയാണ്. അതിന്റെ അണിയറ ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോമണർ മത്സരാർത്ഥികളെ കുറിച്ചുള്ളൊരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നത് ശ്രദ്ധനേടിയിരുന്നു. ഇതിൽ ‘അഗ്നിപരീക്ഷ’യെ കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. സാധാരണക്കാർ തമ്മിലുള്ളൊരു മത്സരമാണ് അഗ്നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേർക്ക് മെയ്ൻ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എന്താണ് അഗ്നിപരീക്ഷ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഉയർന്നു. ബിഗ് ബോസ് തെലുങ്ക് സീസൺ 9ൽ ഈ ഷോ നടന്നിരുന്നു. എൻട്രികളിൽ നിന്നും 45 കോമണേഴ്സ് ആണ് ബിഗ് ബോസ് ഫ്ലോറിൽ എത്തിയത്. ഇതിൽ നിന്നും ജയിച്ച് കയറിയ 6 പേർ മെയ്ൻ സീസണിൽ എത്തുകയും അതിലൊരാളായ കല്യാൺ സീസൺ വിജയിയായി മാറുകയും ചെയ്തിരുന്നു. വിന്നേഴ്‌സ് ട്രോഫി, സമ്മാനത്തുകയായി 35 ലക്ഷം രൂപ, സ്‌പോൺസർ ബോണസായി 5 ലക്ഷം രൂപ, ഒപ്പം ഒരു പുതിയ എസ്‌യുവി കാറും കല്യാണിന് ലഭിച്ചു.




