‘CPIക്ക് ചരിത്ര അജ്ഞത….വിമർശനവുമായി CPIM….

ആലപ്പുഴ: പുന്നപ്ര-വയലാർ സമരചരിത്രത്തെ ചൊല്ലി വീണ്ടും സിപിഐ-സിപിഐഎം തർക്കം. സിപിഐക്ക് ചരിത്ര അജ്ഞതയെന്ന് സിപിഐഎം. ചരിത്ര രേഖ തയ്യാറാക്കാൻ സിപിഐയുടെ അനുവാദം ആവശ്യമില്ലെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്.

ശത്രുക്കൾക്ക് ആഘോഷിക്കാൻ സിപിഐ അവസരം നൽകുന്നെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. പുന്നപ്ര വയലാർ സമരം നടത്തിയത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയാണ്. എല്ലാത്തിന്റെയും അവകാശികൾ സിപിഐ എന്ന വാദം ചരിത്ര അജ്ഞതയാണ്. നിലവിലെ വിവാദത്തിന്റെ ചേതോവികാരം മനസിലാകുന്നില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

Related Articles

Back to top button