തലസ്ഥാനം വിടുന്നു, ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്….

തിരുവനന്തപുരം: ആര്യാ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കാൻ അനുമതി തേടി മുൻ മേയർ ആര്യാ രാജേന്ദ്രൻ. ജില്ലാ നേതൃത്വത്തോടാണ് അനുമതി തേടിയത്. സംസ്ഥാന സെൻറർ തുടർ തീരുമാനം എടുക്കും. താമസവും പ്രവർത്തന കേന്ദ്രവും കോഴിക്കോട്ടേക്ക് മാറ്റും. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് ആര്യ. ജില്ല മാറ്റത്തിന് തിരുവനന്തപുരം ജില്ല കമ്മിറ്റി അനുമതി നൽകി.
ഇന്നത്തെ ജില്ലാ കമ്മിറ്റിയിലാണ് ആര്യയുടെ ആവശ്യം ചർച്ചയ്ക്ക് വന്നത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാ പരിപാടികളിൽ ആര്യ നേരത്തെ തന്നെ സജീവമാണ്. മേയർ ആയിരിക്കെ 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെ വിവാഹം.



