പീഡനക്കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു….

പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് SC-ST കോടതിയുടേതാണ് നടപടി. രണ്ട് ദിവസത്തേക്കാണ് പ്രശോഭിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതിയുമായി അന്വേഷണസംഘം ഇന്ന് തന്നെ തെളിവെടുപ്പ് നടത്തും. പ്രശോഭിന്റെ വീട്, പീഡനം നടന്ന കാർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ന് തെളിവെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രശോഭ്, ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പോലീസിന് മുന്നിൽ കീഴടങ്ങിയത്.

പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് നോർത്ത് വാർഡിലെ കൗൺസിലറാണ് ഇയാൾ. ഇക്കഴിഞ്ഞ മാർച്ച് 27-നാണ് ദളിത് യുവതി പ്രശോഭിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിച്ച് പ്രശോഭ് തന്നെ ബലമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ യുവതിയുടെ പരാതി. നീതി ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

Related Articles

Back to top button