മുണ്ടക്കൈയിൽ കോൺഗ്രസിന്റെ വീട് നിർമാണം ഇഴയുന്നു

മുണ്ടക്കൈ ദുരന്ത ബാധിതർക്കായി കോൺഗ്രസ് ഏറ്റെടുത്ത ഭൂമിയിൽ ഇതുവരെ പൂർത്തിയാകിയത് കിണറിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം. ദുരന്തബാധിതർക്കായി 100 വീടുകൾ നിർമ്മിക്കും എന്നതായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ വീടുകളുടെ നിർമാണം ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു.
മുണ്ടക്കൈ ദുരന്ത ബാധിതർക്കായുള്ള ഭവന നിർമാണത്തിനായി കുന്നംബറ്റയിലാണ് കോൺഗ്രസ്‌ ഭൂമി ഏറ്റെടുത്തത്. നിർമാണങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ പദ്ധതി പ്രദേശത്ത് കിണറിന്റെ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുമില്ല. ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ വീടുകളുടെ പ്രവൃത്തി ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് പറഞ്ഞു.

Related Articles

Back to top button