അടൂരിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അടൂരിലെ പറക്കോട് ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു. ഉറക്കത്തിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. മറിയം ബീവിയാണ് മരിച്ചത്.
ഉറങ്ങിക്കിടന്നതിനിടെയാണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകർത്താണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്. വീടിൻറെ ഭിത്തി പൂർണമായും തകരുകയും മറിയം ബീവി ഇതിനടിയിൽപ്പെടുകയുമായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് മണിക്കൂറുകൾ പണിപെട്ടാണ് മറിയം ബീവിയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



