എംഎൽഎമാരുടെ ശമ്പളം കൂട്ടും.. പക്ഷെ..

നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകൾക്ക് തികയുന്നില്ലെന്ന എംഎൽഎമാരുടെ പരിഭവത്തിന് പരിഹാരമാകുന്നു. എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ ചെലവ് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018ലാണ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും പുതുക്കിയത്. ശമ്പളപരിഷ്കരണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായർ കമ്മിഷൻ 30-35 ശതമാനംവരെ വർധന ശുപാർശചെയ്തിരുന്നു.



