പിഎസ്‍സി ക്രമക്കേടിൽ നടപടി….പരീക്ഷാവിഭാ​ഗം അഡീഷണൽ സെക്രട്ടറിക്ക് സസ്പെൻഷൻ….

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ ഒടുവിൽ പ്രതികൾക്കെതിരെ നടപടിയെടുത്ത് പിഎസ്‍സി. പ്രതിയായ അഡിഷണൽ സെക്രട്ടറി ആർ ഹരിയെ സസ്പെന്‍റ് ചെയ്തു. വിരമിച്ച പി. സതീഷിന്‍റെ ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കും. പരീക്ഷാക്രമക്കേടിൽ പിഎസ്‍സി ചെയർമാനെ മറ്റന്നാൾ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. മൂന്ന് അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായി. പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്യും.

Related Articles

Back to top button