‘സുഹൈല്‍ മദ്യപിച്ചിരുന്നു…കുരുക്കായി മൂന്നാം പ്രതിയുടെ ശബ്ദസന്ദേശം….

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാറിടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി. ബുധനാഴ്ച വിധി പറയും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികള്‍ മനുഷ്യത്വമില്ലാതെയാണ് പെരുമാറിയതെന്ന് കൊല്ലപ്പെട്ട ഗോപികയുടെ കുടുംബം കുടുംബം പറഞ്ഞു. കേസിലെ മൂന്നാം പ്രതി ജോയല്‍ കുറ്റകൃത്യം വിവരിക്കുന്ന ശബ്ദസന്ദേശവും ഗോപികയുടെ കുടുംബം കോടതിയില്‍ ഹാജരാക്കി. വാട്‌സ്ആപ്പ് മുഖേന ജോയല്‍ തന്റെ സുഹൃത്തിന് അയച്ച സന്ദേശമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. അപകടത്തിന് മുമ്പും ശേഷവുമുള്ള മുഴുവന്‍ കാര്യങ്ങളും ഈ ഓഡിയോയില്‍ പറയുന്നുണ്ട്.



