സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും ഉപവാസത്തിനൊരുങ്ങി യുവതി

ആലത്തൂർ കൊങ്ങാങ്ങളക്കോട് സ്വദേശി ചെമ്പകശ്ശേരി ജ്യോതി വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരത്തിനൊരുങ്ങുകയാണ്. ജീവിതത്തോട് പോരാടാനുള്ള മനസ്സിന് ഇന്നും ക്ഷീണമില്ലെന്ന് ജ്യോതി പറയുന്നു.പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് വർഷങ്ങളോളം കാത്തിരുന്നു. അനവധി ഓഫീസുകളിൽ കയറിയിറങ്ങി. നിവേദനങ്ങൾ നൽകി. എന്നാൽ ഒന്നും ഫലിച്ചില്ല.ഒടുവിൽ 2013-ൽ കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ കുഴൽമന്ദം ത്രിവേണി ഗോഡൗണിൽ സെയിൽസ് ഹെൽപ്പറായി താൽക്കാലിക നിയമനം ലഭിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടാണ് ജോലി ലഭിച്ചതെന്ന് ജ്യോതി പറഞ്ഞു



