കേരള നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ അധികാരമേറ്റു..

ഇന്ന് രാവിലെ ഒൻപത് മണിയോടെ ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ള നേതാക്കൾ ചടങ്ങിന്റെ ഭാഗമായിരുന്നു. വ്യാഴാഴ്ച നിയമസഭയിൽ പ്രോ ടെം സ്പീക്കർക്ക് മുൻപാകെയാകും എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുക. വിഡിഎസ് ക്യാബിനറ്റിലെ ഏറ്റവും മുതിർന്നയാളാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ. സ്പീക്കർ തിരഞ്ഞെടുപ്പിനും പ്രോ ടെം സ്പീക്കർ നേതൃത്വം നൽകും. തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തത്. ഷാനിമോൾ ഉസ്മാനാണ് ഡെപ്യൂട്ടി സ്‌പീക്കർ.

Related Articles

Back to top button