കെഎസ്എഫ്ഇയിൽ പുതിയ മാറ്റം….മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കുമായി….

കേരളത്തിലെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കേര സ്റ്റേറ്റ് ഫിനാന്‍ഷ്യന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) ഉപഭോക്തൃ സേവനം കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്കും പ്രവാസി മലയാളികള്‍ക്കും (എന്‍ആര്‍ഐ)പ്രത്യേക സേവന കൗണ്ടറുകള്‍ ആരംഭിക്കുന്നു. ഈ കൗണ്ടറുകളിലൂടെ ശാഖയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സംവിധാനം സഹായിക്കും.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങള്‍ ലളിതമാക്കുന്നതിനും എല്ലാവര്ക്കും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നതും ലക്ഷ്യംവെച്ചാണ് കെഎസ്എഫ്ഇയുടെ ഈ സംരംഭമെന്ന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ അഭിലാഷ് പിഎന്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്ക്കും പ്രവാസി മലയാളികള്‍ക്കും കൂടുതല്‍ സൗഹൃദപരവും കാര്യക്ഷമവുമായ സേവനാന്തരീക്ഷം ഒരുക്കുന്നതിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത്.




