ഡല്‍ഹി പ്രതിഷേധങ്ങളില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി….ഇന്ന് പ്രത്യേക സിറ്റിംഗ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ ഇന്ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി. വാദം കേള്‍ക്കാന്‍ കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങുണ്ട്. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചിയുടേയും വി മോഹനയുടേയും സ്‌പെഷ്യല്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ഡല്‍ഹി പൂര്‍ണമായി അടച്ചിടരുതെന്നും നിയന്ത്രിതമായ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നുമാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇന്നലെ 47ലേറെ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും ബാരിക്കേഡുപയോഗിച്ച് ഗതാഗതം തടസപ്പെടുത്തുകയും ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്ത വിഷയങ്ങള്‍ അടക്കമാണ് കോടതിയ്ക്ക് മുന്നിലേക്ക് നാളെ എത്തുക. സുപ്രീംകോടതിയുടെ ഇന്നലത്തെ ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് ഉള്‍പ്പെടെ എതിരായാണ് കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചുകൊണ്ടാണ് ഇന്ന് പ്രത്യേക സിറ്റിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



