കായംകുളത്ത് ഇഷ്ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം…ഒരാൾ കൊല്ലപ്പെട്ടു…

വള്ളികുന്നത്ത് ഇഷ്ടിക ചൂളയിലുണ്ടായ സംഘർഷത്തിൽ. ബംഗാൾ സ്വദേശി ഹേമന്ത് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഹേമന്തിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം,സാരമായി പരുക്കേറ്റ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതി സോനായി മുർമുവിനെ വള്ളികുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അർധരാത്രിയോടെ വള്ളികുന്നം സ്വദേശി ബിജിലിൻറെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എ.ആർ ബ്രിക്സ് എന്ന സ്ഥാപനത്തിൽ വച്ചായിരുന്നു സംഘർഷം.



