സ്വർണ വിലയിൽ വർദ്ധന, പവന് കൂടിയത്..

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,19,040 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,880 രൂപയാണ്.വരും ദിവസസങ്ങളിൽ സ്വർണ വില കുറഞ്ഞേക്കുമെന്ന സൂചനയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ആഗോള വിപണിയിൽ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇറാൻ യുദ്ധത്തെ തുടർന്നുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.



