ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തീയതിയിൽ മാറ്റം

മെയ് 26 നാണ് ഫലം പ്രഖ്യാപിക്കുക . നേരത്തെ പ്രഖ്യാപിച്ച മെയ് 22 എന്ന തിയതിലാണ് മാറ്റമുണ്ടായിരിക്കുന്നത് .അതേസമയം എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം 15ന് തന്നെ നടക്കും. പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. പരീക്ഷാ ബോർഡ് യോഗം പൂർത്തിയായി. സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.




