പശു തൊഴുത്തില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70)ആണ് മരിച്ചത്.
രാവിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കാനായി തൊഴുത്തിലേക്ക് കയറിയപ്പോഴായിരുന്നു സരോജിനിക്ക് ഷോക്കേറ്റത്. തൊഴുത്തിലേക്ക് വലിച്ചിരുന്ന ഇലക്ട്രിക് വയര്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായത്
