വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ വേറിട്ട രീതിയുമായി കോൺഗ്രസ് പ്രവർത്തകൻ

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകൻ. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിന്റെ മുന്നിലെ റോഡിലാണ് പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായി കോൺഗ്രസ് പ്രവർത്തകനായ മാടത്തിൽ സ്വദേശി പി.വി.രാജൻ ശയനപ്രദക്ഷിണം നടത്തിയത്. മാടത്തിൽ കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റുകൂടിയാണ് പി.വി.രാജൻ.

കഴിഞ്ഞദിവസം കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നേതൃത്വത്തിലുള്ളവരും പ്രവർത്തകരും ഇരിട്ടിയിൽ വി.ഡി.സതീശനുവേണ്ടി പ്രകടനവും നടത്തിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി.വേണുഗോപാലിനൊപ്പമാണെന്ന വാർത്ത ഉണ്ടായതും ഒരുവിഭാഗം യു.ഡി.എഫ്. പ്രവർത്തകരിൽ അമർഷം ഉണ്ടാക്കിയിരുന്നു.

Related Articles

Back to top button