മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്… യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം അവസാനിച്ചു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നുമാണ് രമേശ് ചെന്നിത്തല ഉന്നയിച്ച ആവശ്യം.

നേതാക്കളുടെയും എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും വ്യത്യസ്തമായ അഭിപ്രായങ്ങൾ പരിഗണിച്ച് മല്ലികാർജുൻ ഖാർഗെ റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കും. വരും മണിക്കൂറുകളിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button