‘മുഖ്യമന്ത്രിയാകാൻ കെസി വേണുഗോപാൽ മത്സരിച്ചാൽ തോൽപ്പിക്കും’; മുസ്ലീം ലീഗ് ചുമട്ടുതൊഴിലാളി യൂണിയൻ

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കങ്ങൾ നടക്കുന്നതിനിടെ കെസി വേണുഗോപലിനെതിരെ മുസ്ലീം ലീഗ് ചമട്ടുതൊഴിലാളി യൂണിയൻ എസ്‍ടിയു. മുഖ്യന്ത്രി സ്ഥാനത്തിനായി കെസി വേണുഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കുമെന്നു എസ്ടിയു തൊഴിലാളികൾ പരസ്യമായി തന്നെ വ്യക്തമാക്കി.
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം. കെസി വേണുഗോപാലിനായി ഇരിക്കൂറിൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നാൽ അദ്ദേഹത്തെ തോൽപ്പിക്കുമെന്നും ശ്രീകണ്ഠാപുരത്തെ യൂണിയൻ നേതാക്കൾ പറയുന്നു. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിലെ മൊത്തം ജനങ്ങളും അതാഗ്രഹിക്കുന്നു.ജനങ്ങൾ യുഡിഎഫിനു വോട്ടു കൊടുത്തത് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനാണ്. ഇനി ഈ തീരുമാനം മാറ്റി കെസി വേണുഗോപാൽ ഇരിക്കൂറിൽ മത്സരിക്കാൻ എത്തിയാൽ വൻ ഭൂരിപക്ഷത്തിൽ തന്നെ പരാജയപ്പെടുത്തും.



