മയക്കുമരുന്നുമായി യൂത്ത് കോൺഗ്രസ് നേതാവും ഡിവൈഎഫ്ഐ പ്രവർത്തകനും പിടിയിൽ

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംയുമായി യൂത്ത് കോൺഗ്രസ് നേതാവും ഡിവൈഎഫ്ഐ പ്രവർത്തകനും പിടിയിൽ. മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. 19.720 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡൻറ് കരിമുകൾ ഫാക്ട് കോളനിയിൽ 30 കാരനായ അഖിൽ അപ്പു, ഡിവൈഎഫ്ഐ മുൻ വില്ലേജ് കമ്മിറ്റി അംഗം 28 കാരനായ സൂരജ് സുനി, നായർ കോളനിയിൽ 27 കാരനായ ആർ.അഭിഷേക് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 8370 രൂപയും നാല് മൊബൈൽ ഫോണും പിടികൂടിയിട്ടുണ്ട്. ഫാക്ട് കോളനിയിലെ വീട്ടിൽ നിന്നാണ് മൂവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. അഖിൽ അപ്പുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അറിയിച്ചു.

Related Articles

Back to top button