കണ്ണൂർ സിപിഎമ്മിൽ അസംതൃപ്തരുടെ കൂട്ടായ്മ രൂപീകരിക്കാൻ നീക്കം…

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും അട്ടിമറിക്ക് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ അസംതൃപ്തരുടെ കൂട്ടായ്മ രൂപീകരിക്കാൻ നീക്കം. പാർട്ടിയുമായി അകന്നു നിൽക്കുന്ന നേതാക്കൻമാരെയും പ്രവർത്തകരെയും സംഘടിപ്പിക്കാനാണ് ശ്രമം. ടി.കെ ഗോവിന്ദൻ്റെ നേതൃത്വത്തിലാണ് അണിയറ നീക്കം.
പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്നും ഇറങ്ങി വന്ന ടി.കെ ഗോവിന്ദനും ജില്ലാ കമ്മറ്റി അംഗം വി. കുഞ്ഞി കൃഷണനും തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതാണ് സിപിഎമ്മിലെ അസംതൃപ്തരെ ഊർജ്ജ്വസ്വലരാക്കിയിരിക്കുന്നത്.നേതൃത്വത്തിൻ്റെ തെറ്റായ ശൈലിയിൽ എതിർപ്പുള്ള പാർട്ടി അംഗങ്ങൾ തളിപ്പറമ്പിലും പയ്യന്നൂരും നേരിട്ട തിരിച്ചടിയിൽ സന്തുഷ്ടരാണ്. നേതൃത്വത്തെ ധിക്കരിച്ച് നിലപാട് പറയാനുള്ള ധൈര്യം അംഗങ്ങളിലും അണികളിലും ഉണ്ടായിട്ടുണ്ട്. കൂടെ നിൽക്കാൻ ആൾക്കാരുണ്ടെങ്കിൽ ഇറങ്ങി വരാൻ ഇനിയും സിപിഎമ്മിലെ അണികൾ തയ്യാറാണെന്ന സൂചന ശക്തമാണ്. ഇതിൻ്റെ ഭാഗമായി ടി.കെ ഗോവിന്ദൻ്റെ നേതൃത്വത്തിൽ കരുനീക്കം സജീവമാണ്.

Related Articles

Back to top button