കണ്ണൂർ, കോയിലോട് കനത്ത മഴയിൽ കൂറ്റൻ ചെങ്കൽ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം

കോയിലോട്- പാതിരിയാട് ഇന്നു രാവിലെ പെയ്ത കനത്ത മഴയിൽ കൂറ്റൻ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പാതിരിയാട് – ഊർപ്പള്ളി – വേങ്ങാട് – റോഡിലാണ് മതിൽ തകർന്നു വീണത്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കൂറ്റൻ ചെങ്കൽ മതിലാണ് തകർന്ന് ഗതാഗതം തടസപ്പെട്ടത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്ന റോഡാണിത്.അപകട സമയത്ത് വാഹനങ്ങൾ വരാതിരുന്നതും ആളുകൾ നടന്നു പോകാതിരുന്നതും കാരണം വൻ ദുരന്തമാണ് തലനാരിഴയ്ക്കു വഴി മാറിയത്. അശാസ്ത്രീയമായ മതിൽ നിർമാണമാണ് അപകടത്തിന് കാരണമായതെന്നു ആരോപണമുണ്ട്.

Related Articles

Back to top button