P C ജോർജിനെതിരെ വിമർശനവുമായി അനൂപ് ആൻ്റണി…

ക്രൈസ്തവ സഭകൾക്കെതിരെ നടത്തുന്ന അധിക്ഷേപ പരാമർശങ്ങളിൽ ബിജെപി നേതാവ് പി.സി.ജോർജിനെതിരെ വിമർശനവുമായി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ബിജെപി ആരെയും വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ലെന്ന് ആനൂപ് ആന്റണി പറഞ്ഞു. ആരുമായും മൽപ്പിടുത്തത്തിന് പോകണമെന്ന കാഴ്ചപ്പാടില്ല.വോട്ട് ചെയ്യുന്നവരെ മാത്രമേ ചേർത്തു പിടിക്കൂ എന്ന സമീപനം ബിജെപിക്കില്ലെന്നും അനൂപ് ആൻറണി .

ഷോൺ ജോർജും പി സി ജോർജും ക്രൈസ്തവ സഭകൾക്കെതിരെ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമാണ്. കേരളത്തിൽ ക്രൈസ്തവരെ മാത്രമല്ല എല്ലാ വിഭാഗങ്ങളെയും ചേർത്ത് പിടിക്കണമെന്ന നിലപാടാണ് ബിജെപിയ്ക്ക് അനൂപ് ആന്റണി പറഞ്ഞു.

Related Articles

Back to top button