‘പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം…ഷാനി മോൾ ഉസ്മാൻ…

മന്ത്രി സ്ഥാനത്തിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരൂരിലെ നിയുക്ത എം എൽ എ ഷാനിമോൾ ഉസ്മാൻ . UDF മാതൃക കാണിക്കുമെന്ന് കരുതുന്നു. ജയസാധ്യതയുള്ള സീറ്റുകൾ പോലും വനിതകൾക്ക് നൽകാതിരുന്ന കാലം UDF ൽ ഉണ്ടായിരുന്നു. പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

കടുത്ത മത്സരമുണ്ടായിരുന്ന സീറ്റുകളിൽ നിന്ന് പോലും ജയിച്ചുവന്ന വനിതകൾ ഇത്തവണ ഉണ്ട്. എല്ലാവരും വളരെ സമ്മർദ്ധരായ സംഘടനാ പ്രവർത്തകരാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്. മന്ത്രിസഭയിലും ഈ പ്രാതിനിധ്യം കൂടുതൽ വേണം എന്നാണ് അഭിപ്രായം. പേരിനായി ഒരാളെയോ രണ്ടാളുകളെയോ വെക്കുന്നതിന് പകരമായി മതിയായ പ്രാതിനിധ്യം കൊടുത്ത് യുഡിഎഫ് മാതൃക കാണിക്കണം. അരൂരിലെ മന്ത്രി ആകുമോ എന്നകാര്യമെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷെ പാർട്ടിയുടെ സജീവ പരിഗണനയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

Related Articles

Back to top button