കോഴിക്കോട് റോഡ് കയ്യേറ്റം…. 25 തട്ടുകടകൾ ഒഴിപ്പിച്ചു….. കർശന നടപടിയുമായി കോർപറേഷനും പൊലീസും

കോഴിക്കോട്: നഗരത്തിൽ റോഡ് കയ്യേറി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുമായി കോർപറേഷനും ട്രാഫിക് പൊലീസും രംഗത്ത്. കഴിഞ്ഞ ദിവസം നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം പ്രവർത്തിച്ചിരുന്ന 25 തട്ടുകടകൾ അധികൃതർ പിടിച്ചെടുത്തു.

വഴി തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം കച്ചവടങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി എത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസ് ഒരാഴ്ച മുൻപ് തന്നെ കടയുടമകൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും കടകൾ മാറ്റാൻ തയ്യാറായില്ല. നിയമം ലംഘിച്ച കടയുടമകൾക്കെതിരെ കോർപറേഷൻ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്തവയിൽ ഏറെയും പഴം, പച്ചക്കറികൾ തുടങ്ങിയവ വിൽപന നടത്തുന്ന കടകളാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊക്കുന്ന്, പൊറ്റമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സമാനമായ രീതിയിൽ തട്ടുകടകൾ നീക്കം ചെയ്തിരുന്നു.

മൂന്ന് മാസം കൊണ്ട് കോഴിക്കോട് നഗരത്തിലെ അനധികൃത കച്ചവടങ്ങൾ പൂർണ്ണമായി ഒഴിപ്പിക്കാനാണ് കോർപറേഷൻ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകളും ഒഴിപ്പിക്കൽ നടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button