വീട്ടിൽ പാമ്പുകയറിയാൽ സൈറൺ മുഴങ്ങും…വയർലെസ് സ്നേക്ക് ക്യാച്ചിങ് ഡിവൈസ് ഉപകരണവുമായി ഋഷികേശ്…

വേനൽച്ചൂട് വർദ്ധിച്ചതോടെ വീടുകളിൽ പാമ്പുകൾ കയറുമെന്ന ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ നവീന ഉപകരണവുമായി മുഹമ്മ സ്വദേശി ഋഷികേശ്. പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറാൻ സാധിക്കുന്ന ‘വയർലെസ് സ്നേക്ക് ക്യാച്ചിങ് ഡിവൈസ്’ ആണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. ഉപകരണത്തിലെ പൈപ്പിനുള്ളിലേക്ക് പാമ്പ് കയറുമ്പോൾ തന്നെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന റിസീവറിൽ സൈറൺ മുഴങ്ങി മുന്നറിയിപ്പ് നൽകും.

പൈപ്പിന്റെ മറ്റേ അറ്റത്തുള്ള ഒരു മീറ്റർ നീളമുള്ള കറുത്ത തുണിസഞ്ചിയിലേക്ക് കയറുന്ന പാമ്പിനെ സുരക്ഷിതമായി ലോക്ക് ചെയ്ത് വനം വകുപ്പിന് കൈമാറാനാകുമെന്ന് ഋഷികേശ് പറയുന്നു. പൈപ്പിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച രണ്ട് സെൻസറുകൾ ഉള്ളതിനാൽ പാമ്പ് കയറിയാൽ മാത്രമേ സൈറൺ പ്രവർത്തിക്കൂ എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എലിയോ തവളയോ കയറിയാൽ സിസ്റ്റം പ്രവർത്തിക്കില്ല. ട്രാൻസ്മിറ്റർ, റിസീവർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഉപകരണത്തിനുള്ളത്. വീടിന്റെ പുറത്ത് ഭിത്തിയോട് ചേർന്നോ പാമ്പുകൾ കാണപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലോ ആണ് പൈപ്പ് ഉൾപ്പെടുന്ന ട്രാൻസ്മിറ്റർ സ്ഥാപിക്കേണ്ടത്.

Related Articles

Back to top button