സ്വർണവിലയിൽ നേരിയ കുറവ്…. ഒരു പവന് 1,11,720 രൂപ

അതിവേഗം കുതിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ നേരിയ കുറവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഇടിവിലായിരുന്നു. കഴിഞ്ഞ ദിവസം മാത്രം മൂന്ന് തവണയായി വില കൂടിയെങ്കിലും ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ മാത്രം മൂന്ന് തവണകളിലായി ആയിരത്തിലേറെ രൂപ സ്വർണവിലയിൽ വർധിച്ചിരുന്നു.

രാജ്യാന്തരതലത്തിലും സ്വർണവില ഇടിവിൽ തന്നെയാണ്. യുഎസ്-ഇറാൻ ചർച്ചകൾ പ്രതിസന്ധിയിലായത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഭവവികാസങ്ങൾ സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ഉണ്ടാകുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങളുടെ പ്രതിഫലനം കേരള വിപണിയിലും കാണാം. എന്നിരിക്കിലും, ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും കൂടണമെന്നില്ലെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button