കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണം…. ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മുള്ളറ സ്വദേശി ജംഷീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ടാപ്പിംഗ് ജോലിക്കിടെയായിരുന്നു വന്യജീവി ആക്രമണം ഉണ്ടായത്. കരുവാരക്കുണ്ട് മേഖലയിൽ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് ജംഷീറിനെയാണ് കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ കാട്ടാന ജംഷീറിനെ ആക്രമിക്കുകയായിരുന്നു. ശരീരത്തിന് ആഴത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. മലയോര മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമാകുന്നതിനിടെയുണ്ടായ ഈ ദാരുണ സംഭവം നാട്ടുകാരെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.



