കോതമംഗലം താലൂക്ക് ആശുപത്രിയിൽ സംഘർഷം….. നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂരമർദനം

എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ ആക്രമണം. കോതമംഗലം സ്വദേശിയായ കാളിപ്പറമ്പിൽ ജോജി ജോർജിനാണ് (46) മർദനമേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് ആശുപത്രി പരിസരത്തെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. അടിപിടിക്കേസിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളെ കാണാനായി ആശുപത്രിയിലെത്തിയ ആളാണ് ജോജി ജോർജിനെ മർദിച്ചത്. ഡ്യൂട്ടിക്കിടയിലുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ജോജിക്ക് പരിക്കേറ്റു.

രാത്രി വൈകി രോഗിയെ കാണാനെത്തിയ വ്യക്തിയുമായി വാക്കുതർക്കമുണ്ടാകുകയും അത് മർദനത്തിൽ കലാശിക്കുകയുമായിരുന്നു. നഴ്സിംഗ് അസിസ്റ്റന്റ് ജോജി ജോർജ് നിലവിൽ ചികിത്സയിലാണ്. ആശുപത്രി ജീവനക്കാർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളിൽ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളിൽ ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.

Related Articles

Back to top button