മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല….നാല് കൊല്ലമായി നല്‍കാനുള്ള തുക 900 കോടി….

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുകയാണിത്.

കുടിശ്ശിക അടച്ച് തീര്‍ക്കാത്ത സാഹചര്യത്തില്‍ എളുപ്പത്തില്‍ കെഎംഎസ്‌സിഎല്ലില്‍ നിന്ന് മരുന്നുകള്‍ ലഭിക്കില്ല. കഴിഞ്ഞ ഏപ്രില്‍,മെയ് മാസങ്ങളില്‍ ടെന്‍ഡര്‍ കൊടുത്തെങ്കിലും മരുന്നെത്തിയില്ല. 167ഓളം മരുന്നുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ ആളില്ല. മരുന്നുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ ആളെത്താത്തതാണ് ആരോഗ്യവകുപ്പിനെ വല്ലാതെ വലയ്ക്കുന്നത്. ജനറിക് മെഡിസിന്‍ അസംസ്‌കൃത മരുന്നുകളും കിട്ടുന്നില്ല. തുക കുടിശ്ശിക ആയതുകൊണ്ട് മരുന്നു നിര്‍മാതാക്കള്‍ സഹകരിക്കാത്തതും തിരിച്ചടിയാകുന്നുണ്ട്.

Related Articles

Back to top button