ക്ലാസ് മുറിയിൽ വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ… സ്കൂൾ പ്രിൻസിപ്പലിന്…

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. സംഭവത്തിൽ കന്യാകുമാരി ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച നടന്ന പ്രത്യേക പരിശീലന ക്ലാസിന് ശേഷമാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷകൾക്കായുള്ള പ്രത്യേക ക്ലാസുകൾ കഴിഞ്ഞതിന് ശേഷം ക്ലാസ് മുറിയിലിരുന്ന് വിദ്യാർഥികൾ മദ്യപിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തെക്കുറിച്ചും വിദ്യാർഥികൾ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റൊരു വിദ്യാർഥി പകർത്തിയ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്കൂൾ പ്രിൻസിപ്പൽ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റി.

വീഡിയോ ചിത്രീകരിച്ചത് കൃത്യമായി ഏത് തീയതിയിലാണ്, ദൃശ്യങ്ങളിലുള്ളവർ ഇതേ സ്കൂളിലെ വിദ്യാർഥികൾ തന്നെയാണോ, സ്കൂൾ ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. അധ്യാപകരുടെയോ സ്കൂൾ അധികൃതരുടെയോ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Related Articles

Back to top button