പി കെ കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകണം….

സ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ. മലപ്പുറം ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിൽ എസ്.എം.എഫ് നേതാവ് അസ്ലം മഷ്ഹൂർ തങ്ങളാണ് തന്റെ പ്രസംഗത്തിനിടെ ഇക്കാര്യം പറഞ്ഞത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സ്വാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു അസ്ലം മഷ്ഹൂർ തങ്ങളുടെ പരാമർശം.
മെയ് നാലാം തിയ്യതി വോട്ടെണ്ണൽ കഴിയുമ്പോൾ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുമെന്നാണ് അസ്ലം മഷ്ഹൂർ തങ്ങൾ പൊതുവേദിയിൽ പ്രസംഗിച്ചത്. പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ പുഞ്ചിരിയോടെയാണ് ഇതിനോട് പ്രതികരിച്ചത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി വഹിക്കേണ്ട സ്ഥാനത്തെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സുന്നി മഹല്ല് ഫെഡറേഷന്റെ വേദിയിൽ നിന്നും ഇത്തരമൊരു പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്.



