സംസ്ഥാന സ്കൂൾ കായികമേള അട്ടിമറിക്കപ്പെട്ടുവെന്ന് വി ശിവൻകുട്ടി….

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള അട്ടിമറിക്കപ്പെട്ടെന്ന് വിമർശിച്ച് സിപിഐഎം നേതാവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടി. തൃശൂരിൽ നിന്നുള്ള മന്ത്രിയാണ് ഒ ജെ ജനീഷെന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ വന്ന് നോക്കണമായിരുന്നുവെന്നും കുട്ടികൾക്ക് മലിനജലം ഉൾപ്പടെ കുടിക്കേണ്ട സാഹചര്യം വരെ ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചു.
സ്വർണ്ണക്കപ്പും പതാകയും എവിടെ എന്ന് വ്യക്തമാക്കണമെന്നും കായിക വകുപ്പിന് അല്ല കായിക മേള നടത്തേണ്ട ചുമതല എന്ന് വകുപ്പ് മന്ത്രി പറഞ്ഞത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും ശിവൻകുട്ടി പ്രതികരിച്ചു. പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



