സ്‌കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കാനൊരുങ്ങി കേരളവും….

സംസ്ഥാനത്തെ സ്‌കൂൾപ്രവേശനം ദേശീയ വിദ്യാഭ്യാസ സമ്പ്രദായവുമായി പൊരുത്തപ്പെടാൻ 2027-28 അധ്യയനവർഷംമുതൽ ആറുവയസ്സ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി.ഇ.ആർ.ടി. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.പരിഷ്‌കാരം നടപ്പാക്കാൻ അഞ്ചുവയസ്സുള്ള ഒരുലക്ഷത്തോളം കുട്ടികളെ സ്‌കൂളിൽനിന്നു മാറ്റിനിർത്തേണ്ടിവരും. ഇവർക്ക് പ്രീ-സ്‌കൂൾ സേവനം ലഭ്യമാക്കാനാണ് ശുപാർശ.



