കത്തുന്ന ചൂട്: അങ്കണവാടികൾക്ക് ഒരാഴ്ച അവധി

അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെ തുടർന്നുമാണ് നടപടി.
അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവു പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരം വീടുകളിൽ എത്തിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
കടുത്ത വേനൽ ചൂട് ആയതിനാൽ കുഞ്ഞുങ്ങളെ അങ്കണവാടിയിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരന്നു. വരാതിരിക്കുന്ന കുട്ടികൾക്ക് പോഷാകാഹാരമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ വീടുകളിൽ എത്തിച്ച് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.



